ചരിത്ര വിദ്യാര്‍ഥിയുടെ അങ്കലാപ്പ് .....ഹിറ്റ് ലര്‍ നിന്നെ ഞാനെവിടെ സംസ്കരിക്കും
ആറടി മണ്ണിലഴ്ത്തിയാല്‍ നീ
ഉറവകളിലുടെ വിഷമായി അരിച്ചിറങ്ങും.
കടലില്‍ ഒഴുക്കിയാല്‍
മീനുകള്‍ നിന്റെ മാംസം ഭക്ഷിച്ചു
കുടലുകളില്‍ അള്‍സര്‍ പിടിച്ചു മരിക്കും.
നിന്നെ കത്തിച്ചു ചാംബലക്കിയാല്‍
നീ ഓസോണ്‍ പാളികളില്‍ വിളലുണ്ടാക്കും .
നിന്നെ ഞാന്‍ എന്റെ അബോധമനസിന്റെ
കല്ലറയില്‍ അടക്കുന്നു
അവിടെ നീ സ്വപ്നമായി വരുമോ?
No comments:
Post a Comment